Sports
റാഞ്ചി: ആദ്യ മത്സരത്തിലെ തകര്പ്പന് ജയത്തിന്റെ ആത്മവിശ്വാസത്തില് രണ്ടാം ട്വന്റി20 മത്സരത്തിലും ജയം ആവര്ത്തിച്ച് പരമ്പര റാഞ്ചാന് ഇന്ത്യ ഇന്നു വെസ്റ്റ് ഇന്ഡീസിനെ നേരിടും. ഏകദിന പരമ്പര കൈവിട്ട വിന്ഡീസ് ട്വന്റി-20യിലും വമ്പന് വീഴ്ച ഒഴിവാക്കാന് ജയം മാത്രം മുന്നില്ക്കണ്ടാണ് ഇന്നിറങ്ങുക.
ഇന്ത്യ x വിൻഡീസ് മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്നു രാത്രി 7.00ന് റാഞ്ചിയില് നടക്കും. ആദ്യ മത്സരത്തില് നായകന് ശ്രേയസ് അയ്യറുടെ അപരാജിത സെഞ്ചുറി ബലത്തില് ഇന്ത്യ എട്ടു വിക്കറ്റിന് വിന്ഡീസിനെ വീഴ്ത്തിയിരുന്നു.
സ്റ്റാര് പേസര് ജസ്പ്രീത് ബുംറ, ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യ, സ്പിന്നര് വരുണ് ചക്രവര്ത്തി എന്നിവരുടെ അഭാവത്തിലും ഇന്ത്യക്കു മികച്ച പോരാട്ടം കാഴ്ചവയ്ക്കാന് സാധിക്കുന്നുണ്ട്. ബാറ്റിംഗാണ് ഇന്ത്യയുടെ നട്ടെല്ല്.
അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാന് കിഷന്, തിലക് വര്മ, ശ്രേയസ് അയ്യര്, ശിവം ദുബെ എന്നിവർ അണിനിരക്കുന്ന ഇന്ത്യൻ പടയെ പിടിച്ചുകെട്ടുക ശ്രമകരം. ബൗളര്മാരുടെ തീവ്രശ്രമം കൂടിയാകുന്നതോടെ ഇന്ത്യ സേഫ്. അവസാന അഞ്ച് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല.
മറുവശത്ത് ജയപരാജയങ്ങള് മാറിമാറി വരുന്ന വിന്ഡീസിന് കാര്യങ്ങള് കടുക്കും. മികച്ച ഫോമിലുള്ള ഷായ് ഹോപ്, ഷിംറോണ് ഹെറ്റ്മെയര്, കമില് പൂരന്, റോവ്മന് പവല്, റൂഥര്ഫോഡ് എന്നീ പവര്ഹൗസുകള് വിന്ഡീസ് നിരയിലുണ്ട്. എന്നാല്, ബാറ്റര്മാര് ഫോമിലാകുമ്പോള് ബൗളര്മാര് കിതയ്ക്കും, ബൗളര്മാര് ഫോമിലാകുമ്പോള് ബാറ്റര്മാര് കിതയ്ക്കും. ഇതാണ് വിന്ഡീസ് പ്രശ്നം.
റാഞ്ചിയിലെ പിച്ച് ബാറ്റര്മാര്ക്ക് പൂര്ണമായും അനുകൂലമാണെന്ന് പറയാനാവില്ല. ഇവിടെ നടന്ന 10 മത്സരങ്ങളില് ഒന്നില് മാത്രമാണ് സ്കോര് 200 കടന്നത്. 2023 ജനുവരിക്കു ശേഷം ട്വന്റി-20 മത്സരത്തിന് റാഞ്ചി വേദിയായിട്ടില്ലെന്നതും ശ്രദ്ധേയം.
Sports
ലക്നോ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ലക്നോ ഏകാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യും.
അതേസമയം കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിച്ചില്ല. നമൻ ധിർ ഇന്ത്യയ്ക്കായി ടി20യിൽ അരങ്ങേറ്റം കുറിക്കും. ഏഷ്യൻ ഗെയിംസിലെ മോശം പ്രകടനത്തെ തുടര്ന്ന് രവി ബിഷ്ണോയിക്കും ടീമിൽ സ്ഥാനം നഷ്ടമായി.ഏഷ്യന് ഗെയിംസില് പാകിസ്ഥാനെ തോല്പിച്ച് സ്വര്ണം നേടിയ തിളക്കവുമായാണ് ശ്രേയസ് അയ്യരും സംഘവും വിന്ഡീസിനെ നേരിടുന്നത്.
പ്ലേയിംഗ് ഇലവൻ ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ,ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ,ശിവം ദുബെ, നമൻ ധീർ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), കമിൽ പൂരൻ, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, മാത്യു ഫോർഡ്, റോസ്റ്റൺ ചേസ്, അകീൽ ഹൊസൈൻ, ഷമർ സ്പ്രിംഗർ, ഷമർ ജോസഫ്.
Sports
വഡോദര: ആർ ജി വൺ വനിതാ ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് കിരീടം. ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്.
ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ബറോഡ ബാറ്റിങ് നിരയിൽ ഓപ്പണർമാരായ മെസ്വി പൊകാർ, അമൃത ജോസഫ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മെസ്വി 28-ഉം അമൃത 22-ഉം റൺസെടുത്തു.
തുടർന്നെത്തിയവർ കേരളത്തിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ മുട്ടുമടക്കിയതോടെ ബറോഡയുടെ ഇന്നിംഗ്സ് 109-ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി സജന സജീവനും നജ്ല സി.എം.സി.യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെ മികച്ച തുടക്കം നൽകി. 18 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം കിരൺ 38 റൺസ് നേടി. ക്യാപ്റ്റൻ ആശ ശോഭന 21 റൺസെടുത്തു. സജന സജീവൻ 14-ഉം ദിവ്യ ഗണേഷ് പത്തും റൺസ് നേടി പുറത്താകാതെ നിന്നു. 31 പന്തുകൾ ബാക്കിനിൽക്കെ കേരളം ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Sports
ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നേ വെസ്റ്റ് ഇന്ഡീസ് ടീമിന് തിരിച്ചടി. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില് പരിക്കേറ്റ ജുവല് ആന്ഡ്രൂവിന് കളിക്കാനാവില്ല.
പകരക്കാരനായി അമീര് ജാംഗുവിനെ വിന്ഡീസ് ടി20 സ്ക്വാഡില് ഉള്പ്പെടുത്തി. ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില് നമന് ധീറിന്റെ ക്യാച്ച് എടുക്കുന്നതിനിടയിലാണ് ആന്ഡ്രൂവിന്റെ വിരലിന് പരിക്കേറ്റത്. ന്യൂ ചണ്ഡീഗഡിലെ പുതിയ പിസിഎ സ്റ്റേഡിയത്തില് നടന്ന മത്സരത്തിന് ശേഷം അദ്ദേഹത്തെ എക്സ്-റേ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആന്ഡ്രൂവിന്റെ പരിക്ക് മെഡിക്കല് സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്ഡീസ് അറിയിച്ചു. ഇന്ത്യന് ഇന്നാംങ്സിന്റെ 36-ാം ഓവറിലെ അവസാന പന്തിലായിരുന്നു ആന്ഡ്രൂവിന് പരിക്കേറ്റത്.
വിന്ഡീസ് ഇടംകൈയ്യന് സ്പിന്നര് ഗുഡകേഷ് മോതിയുടെ പന്തില് ബാറ്റിംഗ് ഓള്റൗണ്ടര് നമന് ധീര് കവറിന് മുകളിലൂടെ കളിച്ച ഷോട്ട് കൈയിലാക്കാന് ശ്രമിക്കുന്നതിനിടയിലാണ് ആന്ഡ്രൂവിന്റെ വിരലിന് ശക്തമായ പരിക്കേറ്റത്. തുടര്ന്ന് അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം തേടേണ്ടി വരികയും ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.
352 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന വിന്ഡീസിനായി ബാറ്റിംഗ് ഓപ്പണ് ചെയ്യാന് ആന്ഡ്രൂവിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് പകരം ക്യാപ്റ്റന് ഷായ് ഹോപ്പാണ് ഓപ്പണിംഗിനെത്തിയത്.
2024 ഡിസംബറിലെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം വെസ്റ്റ് ഇന്ഡീസിനായി ഏഴ് ടി20 മത്സരങ്ങള് അമീര് ജാംഗു കളിച്ചിട്ടുണ്ട്. ആ മത്സരങ്ങളില് നിന്ന് 120.74 സ്ട്രൈക്ക് റേറ്റില് 163 റണ്സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എങ്കിലും, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില് മികച്ച ഫോമിലായിരുന്നു 29 കാരനായ ജാംഗു.
Sports
വെല്ലിംഗ്ടൺ: ഇന്ത്യയ്ക്കെതിരെ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
സ്വന്തം നാട്ടില് നടക്കുന്ന ഈ പരമ്പരയില് വൈറ്റ്-ബോള് ക്യാപ്റ്റന് മിച്ചല് സാന്റ്നറാണ് ന്യൂസിലന്ഡിനെ നയിക്കുന്നത്. ഏഴ് ഫാസ്റ്റ് ബൗളര്മാര് ഉള്പ്പെടുന്നതാണ് പുതിയ ഹോം സീസണിലെ ബ്ലാക്ക്ക്യാപ്സിന്റെ ആദ്യ ടീം. ഒക്ടോബര് 22-ന് ക്രിസ്റ്റ്ചര്ച്ചിലെ ഹാഗ്ലി ഓവലില് ആരംഭിക്കുന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങള് 11 ദിവസങ്ങളിലായി നാല് നഗരങ്ങളില് വച്ച് നടക്കും.
ഇന്ത്യയുടെ ന്യൂസിലന്ഡ് പര്യടനത്തിന്റെ ഭാഗമാണ് ഈ ട്വന്റി 20 പരമ്പര. അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്ന 12 മത്സരങ്ങളാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലുള്ളത്.
Sports
സാനോ: ജപ്പാനെതിരായ ചരിത്രപരമായ ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജപ്പാനിലെ സാനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം മത്സരം വൈകിയതോടെ ഇരു ടീമുകൾക്കും അഞ്ച് ഓവർ വീതമായാണ് കളിക്കുക. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, യാഷ് താക്കൂർ, അർഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുള്ളത്.
വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായി യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനും ഇന്ത്യയുടെ ബെഞ്ച് ശക്തി പരീക്ഷിക്കുന്നതിനും മത്സരം നിർണായകമാണ്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും ജപ്പാനും ടി20 ക്രിക്കറ്റിൽ നേർക്കുനേർ എത്തുന്നത്.
Sports
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിൽ ഇന്ത്യആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഇബ്രാഹീം സദ്രാപ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വിജയത്തോടെ പരമ്പര ക്ലീൻ സ്വീപ്പ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്.
പ്ലേയിംഗ് ഇലവനിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പേസർ അർഷ്ദീപ് സിങ്ങിനു പകരം യഷ് ഠാക്കൂർ ഇലവനിലിടം നേടി. വൈഭവ് സൂര്യവംശി കളത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നിലവിലെ ടീം കോമ്പിനേഷനിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.
അതേസമയം അഫ്ഗാനിസ്ഥാൻ നിരയും രണ്ട് സുപ്രധാന മാറ്റങ്ങളുമായാണ് അവസാന മത്സരത്തിന് തയാറെടുത്തിട്ടുള്ളത്. മൂന്ന് മത്സരങ്ങൾ അടിങ്ങിയ പരമ്പര ഇന്ത്യ2-0 നേടിക്കഴിഞ്ഞു.
Sports
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. സ്പിന്നർ വരുൺ ചക്രവർത്തി പരിക്കിനെ തുടർന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി.
ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഒന്നാം ടി20യിൽ നാല് ഓവർ എറിഞ്ഞതിന് ശേഷമാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം. പരിക്കിന്റെ കൃത്യമായ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം പരിക്കിന്റെ പിടിയിലാണ് വരുണ് ചക്രവര്ത്തി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കവെ കാലിന് പരിക്കേറ്റ വരുൺ, താൽക്കാലികമായി ഇടവേളയെടുക്കുകയും അയർലൻഡിനെതിരായ ടി20 പരമ്പര നഷ്ടമാവുകയും ചെയ്തിരുന്നു.
തുടർന്ന് ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സകള്ക്ക് വിധേയനായ ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയെങ്കിലും, മൂന്നാം മത്സരത്തിന് ശേഷം ഹാംസ്ട്രിംഗ് പരിക്ക് കാരണം വീണ്ടും പുറത്താകുകയായിരുന്നു.
ഓഗസ്റ്റിൽ നടന്ന തമിഴ്നാട് പ്രീമിയർ ലീഗില് കളിച്ചാണ് താരം അഫ്ഗാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ടി20യിൽ നാലോവര് പന്തെറിഞ്ഞ വരുണ് 16 റണ്സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.
Sports
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ് 11 റൺസിന് ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു. സ്കോർ: കൊല്ലം 20 ഓവറിൽ 202/6. ട്രിവാൻഡ്രം 20 ഓവറിൽ 191/7.
അരുൺ പൗലോസ് (32 പന്തിൽ 62), ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് (30 പന്തിൽ 43) എന്നിവരാണ് കൊല്ലത്തിന്റെ ടോപ് സ്കോറർമാർ.
ട്രിവാൻഡ്രം റോയൽസിനായി ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് (34 പന്തിൽ 53) അർധസെഞ്ചുറി നേടി.
Sports
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണെടുത്തത്.
വൈഭവ് സൂര്യവൻഷിയുടെ അർധ സെഞ്ചുറിയുടെയും ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും റിംഗു സിംഗിന്റെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 81 റൺസാണെടുത്തത്. 49 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
ഇഷാൻ കിഷൻ 29 റൺസും ശ്രേയസ് അയ്യർ 27 റൺസും റിംഗു സിംഗ് 25 റൺസും എടുത്തു. സിംബാബ്വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റും സിക്കന്ദർ റാസയും ബ്ലെസിംഗ് മുസാറബനിയും വെസ്ലി മധേവരെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹരാരെയിലെ ഹരാരെ സ്പോർട്സ് ക്ലബിലാണ് മത്സരം.
ടീം ഇന്ത്യ: വൈഭവ് സൂര്യവൻഷി, അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, റിംഗു സിംഗ്, സൂര്യാൻഷ് ഷെഡ്ജ്, രവി ബിഷ്ണോയ്, യഷ് താക്കൂർ, മായങ്ക് യാദവ്, അശോക് ശർമ.
ടീം സിംബാബ്വെ: ബ്രയാൻ ബെന്നറ്റ്, ബെൻ കരൺ, ഡിയോൺ മയേഴ്സ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), റയാൻ ബേൾ, വെസ്ലി മധേവെരെ, തഡിവനഷെ മറുമണി (വിക്കറ്റ് കീപ്പർ), ബ്രാഡ് ഇവാൻസ്, ന്യൂമാൻ എൻയാംഹുരി, വെല്ലിംഗ്ടൺ മസകാഡ്സ, ബ്ലെസിംഗ് മുസാരാബനി.
Sports
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരന്പരയിൽ വിജയം ആവർത്തിച്ച് പരന്പര പിടിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിനിറങ്ങും.
ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വൈകുന്നേരം 4.30നാണ് മത്സരം. ഇന്നു ജയിച്ചാൽ മൂന്നു മത്സര പരന്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ മിന്നും ജയം നേടിയ ശ്രേയസ് അയ്യരും സംഘവും 1-0ന്റെ ലീഡ് നേടിയിരുന്നു.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ വൻ പരാജയങ്ങൾക്ക് ശേഷം ഹരാരെയിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചത് ഇന്ത്യൻ യുവനിരയ്ക്കും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
വൈഭവം കാത്ത്
ആദ്യ മത്സരത്തിൽ 19 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. രണ്ട് വർഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പേസർ മയാങ്ക് യാദവ് 18 റണ്സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ബൗളിംഗിൽ തിളങ്ങി. വൈഭവിന് പുറമേ ഇഷാൻ കിഷന്റെയും (35) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (28*) ബാറ്റിംഗും ഇന്ത്യക്ക് നിർണായകമായി.
ദുർബല സംഘം
മറുഭാഗത്ത് സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്വെയ്ക്ക് പരന്പരയിൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ മുൻനിര ബാറ്റർമാർ തിരിച്ചുവരവ് നടത്തണം. കഴിഞ്ഞ മത്സരത്തിൽ ഒരു താരത്തിനും മികച്ച ഇന്നിംഗ്സ് പുറത്തെടുക്കാനായില്ല. ബൗളിംഗ് നിരയും ദുർബലമാണ്.
Sports
ബുലാവായോ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 34 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി. 29 റൺസെടുത്ത റയാൻ ബേളും 28 റൺസെടുത്ത സിക്കന്ദർ റാസയും 25 റൺസെടുത്ത ബ്രാഡ് ഇവാൻസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ നാല് വിക്കറ്റെടുത്തു. മഹെദി ഹസൻ മൂന്ന് വിക്കറ്റും നഹിദ് റാണയും മുഹമ്മദ് സൈഫുദ്ദീനും സൈഫ് ഹസനും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. 58 റൺസെടുത്ത തൻസിദ് ഹസൻ തമീന്റെയും 55 റൺസെടുത്ത സൈഫ് ഹസന്റെയും 31 റൺസെടുത്ത മുഹമ്മദ് സൈഫുദ്ദിന്റെയും മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്രാഡ് ഇവാൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിക്കന്ദർ റാസ ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ സിംബാബ്വെയാണ് വിജയിച്ചത്.
Kerala
ബുലാവായോ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 32 റൺസിനാണ് സിംബാബ്വെ വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19 ഓവറിൽ 138 റൺസിൽ ഓൾഔട്ടായി. 54 റൺസെടുത്ത യാസിർ അലിക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങാനായത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്ലെസിംഗ് മുസാറബനിയും നാല് വിക്കറ്റ് വീതം എടുത്തു. മിൽട്ടൺ ഷുംബ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസെടുത്തത്. 44 റൺസെടുത്ത ബ്രയാൻ ബെന്നറ്റിന്റെയും 30 റൺസെടുത്ത റയാൻ ബേളിന്റെയും 20 റൺസ് വീതമെടുത്ത ഡിയോൺ മയേർസിന്റെയും സിക്കന്ദർ റാസയുടെയും മികവിലാണ് സിംബാബ്വെ മികച്ച സ്കോർ പടുത്തുയർത്തിയത്.
ബംഗ്ലാദേശിന് വേണ്ടി നഹിദ് റാണ നാല് വിക്കറ്റെടുത്തു. മുഹമ്മദ് സൈഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
ചെന്നൈ: ഐപിഎല് ട്വന്റി-20 ക്രിക്കറ്റിലെ മിന്നും ടീമുകളില് ഒന്നായ ചെന്നൈ സൂപ്പര് കിംഗ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ന്യൂസിലന്ഡ് മുന്താരം സ്റ്റീഫന് ഫ്ളെമിംഗ് പടിയിറങ്ങി.
സിഎസ്കെയ്ക്ക് ഒപ്പം അഞ്ച് ഐപിഎല് ട്രോഫിയിലും രണ്ട് ചാമ്പ്യന്സ് ലീഗ് ട്വന്റി-20 കിരീടത്തിലും മുത്തമിട്ടശേഷമാണ് ഫ്ളെമിംഗിന്റെ മടക്കം.
സൂപ്പര് കിംഗ്സിന്റെ മറ്റ് ടീമുകളായ ജോബര്ഗ് സൂപ്പര് കിംഗ് (ദക്ഷിണാഫ്രിക്ക 20-20), ടെക്സസ് സൂപ്പര് കിംഗ് (മേജർ ലീഗ് ക്രിക്കറ്റ്) എന്നിവയുടെ പരിശീലക സ്ഥാനവും ഫ്ളെമിംഗ് ഒഴിഞ്ഞു.
Sports
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് 258 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോസ് ബട്ലറുടെ തകർപ്പൻ സെഞ്ചറിയുടെയും (131) ഹാരി ബ്രൂക്കിന്റെ (95) വടിക്കെട്ടിന്റെയും കരുത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 257 റൺസെന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു.
രണ്ടാം വിക്കറ്റിൽ ബട്ലർ-ബ്രൂക്ക് സഖ്യം പടുത്തുയർത്തിയത് 233 റൺസിന്റെ റിക്കാർഡ് കൂട്ടുകെട്ടാണ്. ഇന്ത്യൻ ബൗളർമാരെ നിർദാക്ഷിണ്യം തല്ലിച്ചതച്ച ജോസ് ബട്ലർ 64 പന്തുകളിൽ നിന്ന് എട്ടു സിക്സറുകളും 12 ഫോറുകളുമടക്കം 131 റൺസ് അടിച്ചുകൂട്ടിയാണ് മടങ്ങിയത്. എട്ട് സിക്സും നാലു ഫോറും ഉൾപ്പെടെ വെറും 45 പന്തിൽ നിന്ന് 95 റൺസുമായി ഹാരി ബ്രൂക്ക് പുറത്താകാതെ നിന്നു.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറിൽ സൂര്യാൻഷ് ഷെഡ്ഗെ ക്യാച്ചെടുത്ത് ഫിൽ സാൾട്ട് (ആറു റൺസ്) പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ എട്ട് റൺസ്. പിന്നീടുള്ള 103 പന്തുകളിൽ ഇന്ത്യൻ താരങ്ങളെ അക്ഷരാത്ഥത്തിൽ കാഴ്ചക്കാരാക്കി ജോസ് ബട്ലറും ഹാരി ബ്രൂക്കും തകർത്തടിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ശിവം ദുബെ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്ന വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടംനേടി.
കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 2006ൽ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർച്ചയായ തോൽവിയാണിത്.
ഇംഗ്ലണ്ടിന് മുന്നിൽ മാത്രമല്ല, ഇതിന് തൊട്ടുമുമ്പ് നടന്ന അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ നാലാം തോൽവി ഒഴിവാക്കി ആശ്വാസ ജയത്തോടെ പരമ്പര അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യൻ ടീം:അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് ടീം: ഫിലിപ്പ് സാൽട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടംഗ്.
Sports
ബ്രിസ്റ്റോൾ: ഇന്ത്യയ്ക്കെതിരായ നാലാം ടി20യിൽ ഇംഗ്ലണ്ടിന് 159 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് (80 റൺസ്) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമാണ്.
Kerala
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. നോട്ടിംഗ്ഹാമിലെ പ്രശസ്തമായ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് നിർണായകമായ പോരാട്ടം നടക്കുന്നത്. നിലവിൽ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
പരമ്പരയിലേക്ക് ശക്തമായി തിരിച്ചുവരാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റം വരുത്തിയിട്ടുണ്ട്. പ്രിൻസ് യാദവ് പ്ലെയിംഗ് ഇലവനിൽ ഇടംനേടി. പ്രിൻസ് യാദവ് ടീമിലേക്ക് എത്തിയപ്പോൾ ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് പ്ലെയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായി.
ടീം ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
ടീം ഇംഗ്ലണ്ട് : ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്ക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടോംഗ്.
Sports
മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള സഞ്ജു സാംസണെ ഒഴിവാക്കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ടീമിന്റെ ഭാഗമാണ് സഞ്ജു സാംസൺ.
ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമയാണ്. 23 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗും ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ബിസിസിഐ മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി ഓൾറൗണ്ടർ ശിവം ദുബെയെ ടീമിൽ ഉൾപ്പെടുത്തി.
ടീം ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ , ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹർഷ് ദുബൈ, വരുൺ ചക്രവർത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ്.
Sports
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഓരോവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 76 റൺസെടുത്ത ജേക്കബ് ബെതലിന്റെയും 39 റൺസ് വീതമെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ടോം ബാന്റന്റെയും മികവിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ഹർഷിത് റാണയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസെടുത്തത്. 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്.
49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം കൗമാര താരം വൈഭവ് സൂര്യവൻഷി ആദ്യ ഇലവണിലെത്തി. ഇതോടെ സീനിയർ ടീമിലെ വൈഭവിന്റെ അരങ്ങേറ്റ മത്സരമായി ഇന്നത്തേത്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. മാഞ്ചസ്റ്ററിലെ ഐതിഹാസികമായ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. ഡർഹാമിൽ നടന്ന ആദ്യ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇന്നത്തെ കളി ജയിച്ച് പരമ്പരയിൽ ആദ്യ മുൻതൂക്കം നേടാനാണ് ഇരു ടീമുകളും പാഡ് കെട്ടുന്നത്. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഫോമും യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതകളുമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
അയർലൻഡ് പര്യടനത്തിന് പുറമെ ഇംഗ്ലണ്ടിലും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് വെറും ഒരു റൺസ് മാത്രമാണ് നേടാനായത്. അതേസമയം വൈഭവ് സൂര്യവംശിയെ കളിപ്പിക്കാത്തതിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Sports
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണെടുത്തത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അഭിഷേക് ശർമയുടെയും അർധ സെഞ്ചുറികളുടെയും ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ശ്രേയസ് 68 റൺസും അഭിഷേക് 59 റൺസും ദുബെ 42 റൺസുമാണെടുത്തത്.
ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മാഹ്മൂദ് മൂന്ന് വിക്കറ്റെടുത്തു. ആദിൽ റഷീദും സാം കറനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത അയർലൻഡിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്കായി.
ഒരു ഘട്ടത്തിൽ 48ന് മൂന്ന് എന്ന നിലയിൽ തകർച്ചയിലേക്ക് നീങ്ങിയ അവരെ അർധസെഞ്ചുറി നേടിയ ഹാരി ടെക്ടറുടെ (53) പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 23 പന്തിൽ 37 റൺസെടുത്ത ബെഞ്ചമിൻ കാലിറ്റ്സും മികച്ച പ്രകടനം പുറത്തെടുത്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ യുവതാരം പ്രിൻസ് യാദവാണ് ഐറിഷ് പടയുടെ നടുവൊടിച്ചത്.
രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി അർഷ്ദീപ് സിങ്ങും ശിവം ദുബെയും മികച്ച പിന്തുണ നൽകിയപ്പോൾ ഹർഷിത് റാണ ഒരു വിക്കറ്റ് നേടി. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 10 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 47 റൺസെടുത്ത കൂപ്പർ കോണോലിയുടെയും 20 റൺസെടുത്ത ടിം ഡേവിഡിന്റെയും 18 റൺസ് വീതം നേടിയ മാറ്റ് റെൻഷോയുടെയും നിഖിൽ ചൗധരിയുടെയും മികവിലാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്.
ബംഗ്ലാദേശിന് വേണ്ടി അബ്ദുൾ ഗാഫർ സഖ്ലെയിൻ രണ്ട് വിക്കറ്റ് എടുത്തു. ഷോറിഫുൾ ഇസ്ലാമും മുസ്താഫിസുർ റഹ്മാനും മഹെദി ഹസനും റിഷാദ് ഹോസെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19 ഓവറിൽ 131 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 29 റൺസെടുത്ത മഹെദി ഹസന്റെയും 20 റൺസെടുത്ത സെയ്ഫ് ഹസന്റെയും 17 റൺസെടുത്ത സൗമ്യ സർക്കാരിന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ എടുത്തത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപയും ജോയൽ ഡേവിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് റെൻഷോ രണ്ട് വിക്കറ്റും സ്പെൻസൻ ജോൺസണും നിഖിൽ ചൗധരിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
Kerala
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 37 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.1 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 43 റൺസെടുത്ത് റോവ്മാൻ പവലും 36 റൺസെടുത്ത് ഷിംറോൺ ഹെറ്റ്മയറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കയും ദുഷ്മാന്ത ചമീരയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. കമിൽ മിഷാരയുടെയും ദസുൺ ശനകയുടെയും അർധ സെഞ്ചുറികളുടെയും കുശാൽ മെൻഡിസിന്റെ മികച്ച ഇന്നിംഗ്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
കമിൽ മിഷാര 61 റൺസും ഡസുൺ ശനക 58 റൺസും കുശാൽ മെൻഡിസ് 31 റൺസും എടുത്തു. കമിന്ദു മെൻഡിസ് 24 സ്കോർ ചെയ്തു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ഷമാർ ജോസഫ് മൂന്ന് വിക്കറ്റെടുത്തു. മാത്യു ഫോർഡെ രണ്ട് വിക്കറ്റും ഷമാർ സ്പ്രിംഗർ ഒരു വിക്കറ്റും വീഴ്ത്തി.
Sports
കിംഗ്സ്റ്റൺ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
ശ്രീലങ്ക ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ അർധ സെഞ്ചുറിയുടെയും ബ്രാണ്ടൻ കിംഗിന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയലക്ഷ്യം മറികടന്നത്. ഹോപ്പ് 65 റൺസും കിംഗ് 37 റൺസുമെടുത്തു. ഷിംറോൺ ഹെറ്റ്മയർ 17 റൺസും റോസ്റ്റൺ ചെയ്സ് 16 റൺസും സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാൻ മലിംഗ ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 147 റൺസെടുത്തത്.
51 റൺസെടുത്ത കമിന്ദു മെൻഡീസിന്റെയും 36 റൺസെടുത്ത കുശാൽ മെൻഡീസിന്റെയും 22 റൺസെടുത്ത ദസുൺ ശനകയുടെയും മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡറും ഷമാർ ജോസഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റോസ്റ്റൺ ചെയ്സ് ഒരു വിക്കറ്റെടുത്തു. ജേസൺ ഹോൾഡറാണ് മത്സരത്തിലെ താരം.
Kerala
ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 26 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്ക് വേണ്ടി 33 റൺസെടുത്ത
യാസ്തിക ഭാട്ടിയയയും 32 റൺസെടുത്ത സ്മൃതി മന്ദാനയും 28 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഷാർലറ്റ് ഡീനും ലൗറൻ ബെല്ലും ഫ്രെയ കെംപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സോഫി എക്ലെസ്റ്റോൺ ഒരു വിക്കറ്റ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. ഫ്രെയ കെംപിന്റെയും ഡാനി ബയാറ്റ്-ഹോഡ്ജിന്റെയും ആമി ജോൺസിന്റെയും അലീസ് കാപ്സിയുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്.
കെംപ് 38 റൺസും ഡാനി വയാറ്റ് 29 റൺസും ആമിയും കാപ്സിയും 28 റൺസും വീതവും എടുത്തു.ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി മൂന്ന് വിക്കറ്റ് എടുത്തു. നന്ദനി ശർമയും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയാണ് വിജയിച്ചത്. പരമ്പരയിലെ മൂന്നാമത്തെ മത്സരം ജൂൺ രണ്ടിന് നടക്കും.
Sports
ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലീഷ് വനിതകൾക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് എടുത്തത്.
ഫ്രെയ കെംപിന്റെയും ഡാനി ബയാറ്റ്-ഹോഡ്ജിന്റെയും ആമി ജോൺസിന്റെയും അലീസ് കാപ്സിയുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. കെംപ് 38 റൺസും ഡാനി വയാറ്റ് 29 റൺസും ആമിയും കാപ്സിയും 28 റൺസും വീതവും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ശ്രീചരണി മൂന്ന് വിക്കറ്റ് എടുത്തു. നന്ദനി ശർമയും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബ്രിസ്റ്റോൾ: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് വനിതകൾ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഏഴിനാണ് മത്സരം.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വെർമ, യാസ്തിക ബാട്ടിയ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, നന്ദനി ശർമ, ശ്രീ ചരണി.
ടീം ഇംഗ്ലണ്ട്: ഡാനി വയാറ്റ്-ഹോഡ്ജ്, സോഫിയ ഡംക്ലി, ആമി ജോൺസ് (വിക്കറ്റ് കീപ്പർ), ആലിസ് കാപ്സി, ഹെതർ ക്നൈറ്റ്, ഫ്രെയ കെംപ്, ഡാനിയെല്ലെ ഗിബ്സൺ, ഷാർലറ്റ് ഡീൻ (ക്യാപ്റ്റൻ), സോഫി എക്ലേസ്റ്റോൺ, ലിൻസി സ്മിത്ത്, ലോറൻ ബെൽ.
Sports
ചെന്നൈ: ചെപ്പോക്കില് വീണ് ചെന്നൈ സൂപ്പര് കിംഗ്സ്. പ്ലേ ഓഫ് സാധ്യത നിലനിര്ത്താനാകാതെ ചെന്നൈ സൂപ്പര് കിംഗ്സ് പുറത്തായി. ചെന്നൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സണ്റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്റുമായി പ്ലേ ഓഫിലെത്തി.
181 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഹൈദരാബാദ് തുടക്കത്തില പതറിയെങ്കിലും ഇഷാന് കിഷന്റെ അര്ധസെഞ്ചുറിയുടെയും(47 പന്തില് 70), ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിന്റെയും(26 പന്തില് 47) കരുത്തില് 19 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി.
ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്റുള്ള ഗുജറാത്തും ആര്സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. അവസാന മത്സരത്തില് ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല് മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. സ്കോര് ചെന്നൈ 20 ഓവറില് 180-7, ഹൈദരാബാദ് 19 ഓവറില് 181-5.
Sports
മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ട്വന്റി 20 ടീമിൽ വലിയ മാറ്റങ്ങൾക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കാനാണ് ആലോചിക്കുന്നത്.
മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർക്ക് നായകസ്ഥാനം നൽകി യുവതാരങ്ങളെ അണിനിരത്താനാണ് ആലോചന. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ ശ്രേയസിനെ നായകനാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് ബിസിസിഐ നീക്കം നടത്തുന്നത്.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൂർണമായും യുവനിരയെ അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങൾക്കും വരാനിരിക്കുന്ന വിദേശ പരമ്പരകളിൽ അവസരം ലഭിച്ചേക്കും. കൗമാര താരം വൈഭവ് സൂര്യവംശി ഉൾപ്പെടെയുള്ളവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും.
രോഹിത് ശർമ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ടീം തോറ്റിട്ടില്ല. അതേസമയം താരത്തിന്റെ നിലവിലെ ഫോമിൽ ബിസിസിഐയ്ക്ക് ആശങ്കയുണ്ട്.
ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎല്ലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് പത്തു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. 51 റൺസാണ് സീസണിലെ ഉയർന്ന സ്കോർ.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ആറ് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
മഴയെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് 15 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 11.4 ഓവറിൽ കിവീസ് മറികടന്നു. അർധ സെഞ്ചുറി നേടിയ ബെവോൺ ജേക്കബ്സിന്റെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
ബെവോൺ ജേക്കബ്സ് 62 റൺസാണെടുത്തത്. 31 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ജേക്കബ്സിന്റെ ഇന്നിംഗ്സ്. ടിം റോബിൻസൺ 23 റൺസും ഡിയാൻ ഫോക്സ്ക്രോഫ്റ്റ് 15 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി ഷോറിഫുൾ മൂന്ന് വിക്കറ്റും മഹെദി ഹസൻ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 14.2 ഓവറിൽ 102 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത തൗഹിദ് ഹൃദോയ് ആണ് ടോപ്സ്കോറർ. ക്യാപ്റ്റൻ ലിട്ടൺ ദാസ് 26 റൺസും സൈഫ് ഹസൻ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജോഷ് ക്ലർക്ക്സൺ മൂന്ന് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതവും ജേയ്ഡൻ ലെന്നോക്സും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ന്യൂസിലൻഡ് വിജയിച്ചതോടെ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം തടസപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിംഗ്സിനിടെ മഴയെത്തുകയായിരുന്നു. 6.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. 25 റൺസ് നേടിയ ലിറ്റൺ ദാസും രണ്ട് റൺസ് എടുത്ത തൗഹിദ് ഹൃദോയ്യുമാണ് ക്രീസിലുള്ളത്.
ന്യൂസിലൻഡിന് വേണ്ടി നഥാൻ സ്മിത്ത് രണ്ട് വിക്കറ്റും ജെയ്ഡൻ ലെന്നോക്സ് ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
ചത്തോഗ്രാമിലെ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു ജയം.
ന്യസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് താരം തൗഹിദ് ഹൃദോയ് ആയിരുന്നു മത്സരത്തിലെ താരം.
Sports
ബെനോനി: ഇന്ത്യൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ 23 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി ഭാരതി ഫുൾമാലിയും 25 റൺസുമായി റിച്ചാ ഘോഷും 22 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നോൻകുലുലേകോ എംലാബയും നദീൻ ഡി ക്ലർക്കും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എലിസ്-മാരി മാർക്സ്, ക്ലോയി ട്രയോൺ, അയബോംഗ ഖാക്ക എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ എടുത്തത്. ലോറ 92 റൺസാണെടുത്തത്. സൂനെ ലൂസ് 23 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ ദക്ഷിണാഫ്രിക്കൻ വനിതകൾ 4-1ന് പരമ്പര സ്വന്തമാക്കി.
Sports
ബെനോനി: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോർ എടുത്തത്. ലോറ 92 റൺസാണെടുത്തത്. സൂനെ ലൂസ് 23 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും ദീപ്തി ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധാക്ക: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ന്യൂസിലൻഡ് മറികടന്നു. 51 റൺസെടുത്ത തൗഹിദ് ഹൃദോയ്യുടെയും 31 റൺസെടുത്ത ഷമീം ഹൊസെയ്ന്റെയും 28 റൺസെടുത്ത പർവേസ് ഹൊസെയ്ൻ ഇമോണിന്റെയും മികവിലാണ് ബംഗ്ലാദേശ് വിജയലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ഇഷ് സോദി രണ്ട് വിക്കറ്റ് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ജോഷ് ക്ലർക്ക്ലസണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. കറ്റെൻ ക്ലർക്കിന്റെയും ഡെയ്ൻ ക്ലീവറിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ക്ലർക്കും ക്ലീവറും 51 റൺസ് വീതമെടുത്തു. നിക്ക് കെല്ലി 39 റൺസ് സ്കോർ ചെയ്തു. ബംഗ്ലാദേശിന് വേണ്ടി റിഷാദേ ഹൊസെയ്ൻ രണ്ട് വിക്കറ്റെടുത്തു. ഷൊറിഫുൾ ഇസ്ലാമും തൻസിം ഹസനും മഹെദി ഹസനും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യൻ വനിതകൾ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 171 റൺസ് എടുക്കാനെ സാധിച്ചുള്ളു. 40 റൺസുമായി സുനെ ലൂസും 30 റൺസുമായി തസ്മിൻ ബ്രിട്ട്സും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ക്രാന്തി ഗൗഡ്, ശ്രീ ചരണി, കാഷ്വി ഗൗതം, ഷെഫാലി വർമ എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 43 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ദീപ്തി ശർമ 36 റൺസും റിച്ചാ ഘോഷ് 34 റൺസും അനുഷ്ക ശർമ 27 റൺസുമെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 22 റൺസാണ് സ്കോർ ചെയ്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എലിസ്-മാരി മാർക്സും കയ്ല റെയ്നെകെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുമി ശേഖുഖുനെ ഒരു വിക്കറ്റ് എടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
Kerala
കൊച്ചി: ട്വന്റി20യില്നിന്നു രാജിവച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോനെതിരെ ഡീല് ആരോപണം ശക്തമാക്കി പാര്ട്ടി ചെയര്മാന് സാബു എം. ജേക്കബ്. കുന്നത്തുനാട് കോണ്ഗ്രസ് സ്ഥാനാര്ഥിയായ മുന് എംഎല്എ വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല് ആണ് പൂജ ജോമോന് നടത്തിയതെന്ന് ആരോപിച്ച് ഡീല് ഉറപ്പിക്കുന്ന ദൃശ്യങ്ങള് സാബു ജേക്കബ് വാര്ത്താസമ്മേളനത്തില് പുറത്തുവിട്ടു.
പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന് കുന്നത്ത്, പൂതൃക്ക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര് കുപ്ലാശേരി എന്നിവരുമായാണ് പൂജ ജോമോന് ഡീല് ഉറപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഡീല് തെളിയിച്ചാല് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് സാബു ജേക്കബ് ദൃശ്യങ്ങള് പുറത്തുവിട്ടത്.
പൂതൃക്ക സഹകരണ ബാങ്കിലേക്ക് വിളിച്ചു വരുത്തിയാണ് ഡീല് ഉണ്ടാക്കിയത്. അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല് ഉറപ്പിച്ചത്. എന്നാല് ഡീലിന്റെ വിവരം പുറത്തായതോടെ പൂജ അഞ്ച് ലക്ഷം രൂപ കൂടി അധികം ആവശ്യപ്പെടുകയും 20 ലക്ഷമാക്കി നല്കാന് കോണ്ഗ്രസ് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഡീല് ഉറപ്പിച്ച ശേഷം ബെന്നി ബെഹ്നാന് അവിടെ വന്നു. ബെന്നി ബഹ്നാനുമായി സംസാരിച്ച് ഉറപ്പിച്ചു. ബാങ്കില് നടന്ന ഡീല് ചര്ച്ചയ്ക്ക് ശേഷം മാര്ച്ച് 27ന് വൈകിട്ട് 6.45ന് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും തുടര്ന്ന് കോലഞ്ചേരിയിലെ സെന്ട്രല് ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല് ഉറപ്പിച്ചത്. ഇതുപോലെ കോളനികളില് കയറി കോണ്ഗ്രസ് 5000, 10000 രൂപ വച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സാബു ജേക്കബ് വ്യക്തമാക്കി.
ഇതിലൂടെ കുന്നത്തുനാട് പിടിച്ചെടുക്കാമെന്നാണ് കോണ്ഗ്രസ് ധരിച്ചിരിക്കുന്നത്. ജനാധിപത്യത്തെ വിലക്കെടുക്കുന്ന പ്രവര്ത്തനമാണ് കോണ്ഗ്രസ് കേരളത്തില് നടത്തുന്നത്. ട്വന്റി20യുടെ ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം. 20 ലക്ഷം അവരെ സംബന്ധിച്ച് ഒരു നഷ്ടമല്ല. തെളിവ് കൊണ്ടുവരികയാണെങ്കില് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് സജീന്ദ്രന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കണം, ഈ തെരഞ്ഞെടുപ്പില് മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്വാങ്ങണമെന്ന് സാബു ജേക്കബ് പറഞ്ഞു.
അതേസമയം, ട്വന്റി20 എന്ഡിഎയുടെ ഭാഗമായതിനാലാണ് താന് രാജിവയ്ക്കുന്നതെന്നായിരുന്നു പൂജ ജോമോന് ഇന്നലെ വാര്ത്താസമ്മേളനത്തില് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഡീല് ആരോപണം ഉയര്ത്തി സാബു ജേക്കബ് രംഗത്തെത്തിയത്. വി.പി. സജീന്ദ്രനുമായി 20 ലക്ഷം രൂപയുടെ ഡീല് പൂജ ജോമോന് നടത്തിയെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിനൊപ്പം ശബ്ദ സന്ദേശങ്ങളും പുറത്തുവിട്ടിരുന്നു.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആവേശ ജയം. വെല്ലിംഗ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 19 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 145 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 32 റൺസെടുത്ത ടിം റോബിൻസണും 26 റൺസെടുത്ത ഡെയ്ൻ ക്ലീവറിനും 19 റൺസെടുത്ത നിക്ക് കെല്ലിക്കും മാത്രമാണ് കിവീസ് നിരയിൽ തിളങ്ങാനായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്ട്സെ മൂന്ന് വിക്കറ്റെടുത്തു. ഒട്ട്നെയ്ൽ ബാർട്ട്മാനും പ്രെനേളൻ സുഭ്രായെനും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതവും വിയാൻ മുൾഡർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. വിക്കറ്റ് കീപ്പർ കോന്നർ എസ്റ്റർഹുയ്സെന്റെ അർധ സെഞ്ചുറിയുടെയും റുബിൻ ഹെർമാന്റെയും ടോണി ഡി. സോർസിയുടെയും ബലത്തിലാണ് പ്രോട്ടീസ് മികച്ച് സ്കോർ പടുത്തുയർത്തിയത്.
കോന്നർ എസ്റ്റർഹുയ്സെൻ 57 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോന്നറിന്റെ ഇന്നിംഗ്സ്. റുബിൻ ഹെർമാൻ 28 റൺസാണെടുത്തത്. ടോണി ഡി. സോർസി 23 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ രണ്ട് വിക്കറ്റെടുത്തു. സക്കാറി ഫോൽക്ക്സും ബെൻ സിയേഴ്സും കോൾ മക്ക്കോഞ്ചിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി (2-2). ആദ്യ മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ന്യൂസിലൻഡ് വിജയിക്കുകയാണ്. ബുധനാഴ്ചയാണ് പരമ്പരയിലെ അവസാനത്തെ മത്സരം.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്.
വിക്കറ്റ് കീപ്പർ കോന്നർ എസ്റ്റർഹുയ്സെന്റെ അർധ സെഞ്ചുറിയുടെയും റുബിൻ ഹെർമാന്റെയും ടോണി ഡി. സോർസിയുടെയും ബലത്തിലാണ് പ്രോട്ടീസ് മികച്ച് സ്കോർ പടുത്തുയർത്തിയത്. കോന്നർ എസ്റ്റർഹുയ്സെൻ 57 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോന്നറിന്റെ ഇന്നിംഗ്സ്.
റുബിൻ ഹെർമാൻ 28 റൺസാണെടുത്തത്. ടോണി ഡി. സോർസി 23 റൺസ് സ്കോർ ചെയ്തു. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ രണ്ട് വിക്കറ്റെടുത്തു. സക്കാറി ഫോൽക്ക്സും ബെൻ സിയേഴ്സും കോൾ മക്ക്കോഞ്ചിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഓക്ലൻഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം. ഓക്ലൻഡിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
ടോം ലാതത്തിന്റെ അർധ സെഞ്ചുറിയുടെയും ഡിവോൺ കോൺവെയുടെ ഇന്നിംഗ്സിന്റെയും മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്. ടോം ലാതം 63 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ലാതത്തിന്റെ ഇന്നിംഗ്സ്.
കോൺവെ 39 റൺസും ടിം റോബിൻസൺ 17 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂതോ സിപാംലയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 136 റൺസെടുത്തത്. 26 റൺസെടുത്ത എൻകോബനി മൊകോയെനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. ജോർജ് ലിൻഡെ 23 റൺസും ഡിയാൻ ഫെറെസ്റ്റർ 17 റൺസും ജെറാൾഡ് കോട്സെ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും മിച്ചൽ സാന്റ്നറും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ലോക്കി ഫെർഗൂസൺ, കൊൽ മക്കോഞ്ചി, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ പരമ്പരയിൽ ന്യൂസിലൻഡ് 2-1 ന് മുന്നിലെത്തി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാം മത്സരം ന്യൂസിലൻഡ് 68 റൺസിന് സ്വന്തമാക്കുകയായിരുന്നു.
Sports
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണെടുത്തത്.
26 റൺസെടുത്ത എൻകോബനി മൊകോയെനയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ. ജോർജ് ലിൻഡെ 23 റൺസും ഡിയാൻ ഫെറെസ്റ്റർ 17 റൺസും ജെറാൾഡ് കോട്സെ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും മിച്ചൽ സാന്റ്നറും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതമെടുത്തു. ലോക്കി ഫെർഗൂസൺ, കൊൽ മക്കോഞ്ചി, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
ഡിവോൺ കോൺവെയുടെ അർധ സെഞ്ചുറിയുടെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. കോൺവെ 60 റൺസാണെടുത്തത്. അഞ്ച് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു കോൺവെയുടെ ഇന്നിംഗ്സ്.
ജോഷ് ക്ലർക്ക്സൺ 26 റൺസും നിക്ക് കെല്ലി 21 റൺസും നായകൻ മിച്ചൽ സാന്റ്നർ 20 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി വിയാൻ മുൾഡർ രണ്ട് വിക്കറ്റും ജെറാൾഡ് കോട്ട്സെയും ഒട്ടിനെയ്ൽ ബാർട്ട്മാൻ നായകൻ കേശവ് മഹാരാജ് ജോർജ് ലിൻഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മൗണ്ട് മൗൻഗനുയ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ന്യൂസിലൻഡിലെ മൗണ്ട് മാൻഗനുയിലുള്ള ബേ ഓവലിലാണ് മത്സരം. അൽപസമയത്തിനകം മത്സരം ആരംഭിക്കും.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ടോം ലാതം (വിക്കറ്റ് കീപ്പർ), ടിം റോബിൻസൺ, നിക്ക് കെല്ലി, ബെവോൺ ജേക്കബ്സ്, ജെയിംസ് നീഷം, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), സക്കാരി ഫോൽക്ക്സ്, കോൽ മക്കോഞ്ചി, കൈൽ ജാമിസൺ, ബെൻ സിയേഴ്സ്.
ടീം ദക്ഷിണാഫ്രിക്ക: കോന്നർ എസ്റ്റർഹുയ്സൻ (വിക്കറ്റ് കീപ്പർ), ജോർദാൻ ഹെർമാൻ, ടോണി ഡി സോർസി, റുബിൻ ഹെർമാൻ, ജേസൺ സ്മിത്ത്, ഡിയാൻ ഫോറസ്റ്റർ, ജോർജ് ലിൻഡെ, ജെറാൾഡ് കോട്സെ, കേശവ് മഹാരാജ് (ക്യാപ്റ്റൻ), എൻകോബനി മൊകോയെന, ഒട്നെയ്ൽ ബാർട്മാൻ.
Sports
മുംബൈ: ട്വന്റി 20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
2024 ടി20 ലോകകപ്പ് വിജയിച്ച രോഹിത് ശർമയുടെ സംഘത്തിന് ലഭിച്ചതിനേക്കാൾ കൂടുതലാണ് ഇത്. അന്ന് 125 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയിരുന്നത്.
അതേ സമയം ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി വരുമിത്. മൂന്ന് മില്യണ് ഡോളര്(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്ഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.
സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ എട്ടിൽ എത്തിയ ടീമുകള്ക്ക് 380,000 ഡോളര്(ഏകദേശം 3.48 കോടി രൂപ) സമ്മാനത്തുകയായി നല്കി.
Sports
തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റും ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരവുമായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സഞ്ജു കേരളത്തിന്റെ അഭിമാനമാണെന്നും താരത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകുമെന്നും ശിവൻകുട്ടി പറഞ്ഞു.
"തിരുവനന്തപുരത്തായിരിക്കും സ്വീകരണം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സഞ്ജു സാംസൺ കേരളത്തിന്റെ പുത്രൻ. കേരളത്തിന്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തിൽ ലോകത്തിന്റെ പ്രശംസ നേടി.'-ശിവൻകുട്ടി പറഞ്ഞു.
അർഹമായ സ്വീകരണമായിരിക്കും ഒരുക്കുക. ഇക്കാര്യം സഞ്ജുവിന്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. സഞ്ജുവിന്റെ പിഎയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മോശം റിക്കാർഡ് തിരുത്തി ഇന്ത്യ. മുമ്പ് ഏറ്റുമുട്ടിയ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ഇത്തവണ അവരെ തകർത്ത് ലോകകിരീടം തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ.
അഹമ്മദാബാദിൽ നടന്ന ഫൈനലിൽ 96 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ഇതോടെ ടി20യിലെ മൂന്നാം ലോകകിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലൻഡിനെതിരെ 2007ൽ നടന്ന പ്രഥമ ടി20 ലോകകപ്പിലെ സൂപ്പർ എട്ടിൽ ഇന്ത്യ 10 റൺസിനാണ് പരാജയപ്പെട്ടത്. 2016ൽ ആദ്യ റൗണ്ടിൽ 47 റൺസിനും 2021 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ തകർന്നടിഞ്ഞ് ന്യൂസിലൻഡ് ബാറ്റിംഗ് നിര. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 159 റൺസിൽ ഓൾഔട്ടായി.
ഓപ്പണർ ടിം സൈഫർട്ടിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും മാത്രമാണ് കിവീസ് ബാറ്റിംഗ് നിരയിൽ തിളങ്ങാനായത്. സൈഫർട്ട് 52 റൺസും സാന്റ്നർ 43 റൺസുമാണ് എടുത്തത്.
ഡാരിൽ മിച്ചൽ 17 റൺസെടുത്തു. മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ സെഞ്ചുറി നേടിയ ഫിൻ അലൻ ഒന്പത് റൺസ് മാത്രം എടുത്ത് പുറത്തായി.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും ചേർന്നാണ് കിവീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത്. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടരുന്ന ന്യൂസിലൻഡ് പതറുന്നു. 3.1 ഓവറിൽ കിവീസിന്റെ രണ്ട് വിക്കറ്റ് വീണു.
ഫിൻ അലനും രചിൻ രവീന്ദ്രയും ആണ് പുറത്തായത്. ഒമ്പത് റൺസെടുത്ത അലനെ അക്സർ പട്ടേലാണ് പുറത്താക്കിയത്.
ജസ്പ്രീത് ബുംറയാണ് രചിൻ രവീന്ദ്രയെ മടക്കി അയച്ചത്. ഒരു റണാണ് രചിൻ എടുത്ത്. നിലവിൽ നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട് ന്യൂസിലൻഡ്. ടിം സൈഫർട്ടും ഗ്ലെൻ ഫിലിപ്പ്സും ആണ് ക്രീസിൽ.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ താരം ഇഷാൻ കിഷനും അർധ സെഞ്ചുറി. 23 പന്തിലാണ് ഇഷാൻ അർധ സെഞ്ചുറി തികച്ചത്.
നാല് ഫോറും നാല് സിക്സും അടിച്ചെടുത്തിട്ടുണ്ട് ഇഷാൻ. സഞ്ജു സാംസൺ 89 റൺസെടുത്ത് പുറത്തായി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. നാലോവറിൽ ടീം സ്കോർ 50 കടന്നു. വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസാണ് ഇന്ത്യ എടുത്തത്.
മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നാണ് മികച്ച തുടക്കം നൽകിയത്. സഞ്ജു 24 റൺസും അഭിഷേക് 23 റൺസും എടുത്തിട്ടുണ്ട്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.
ലോകകപ്പ് ഫൈനൽ പോലൊരു വലിയ വേദിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി രസകരമായിരുന്നു. ഫൈനൽ അല്ലെ, നരേന്ദ്ര മോദി സ്റ്റേഡിയം അല്ലേ എന്നൊക്കെ ആശങ്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ എല്ലാത്തിനെയും ലളിതമായി സമീപിക്കാൻ ആണ് ടീമിന് നല്കിയിരിക്കുന്ന ഉപദേശം.
ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം സമ്മര്ദ്ദമില്ലാതെ നിലനിർത്താനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ഇഷാൻ കിഷൻ, അക്സർ പട്ടേൽ, അർഷ്ദീപ് തുടങ്ങിയവർ തമാശകൾ പറഞ്ഞ് മൂഡ് മാറ്റാൻ മിടുക്കരാണ്. ഞാൻ അവരുടെ അടുത്ത് ചെന്ന് ഇന്ന് രാത്രി എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്' എന്നൊക്കെയാണ് ചോദിക്കാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ച് സമ്മർദ്ദം കൂട്ടാറില്ലെന്നായിരുന്നു സൂര്യയുടെ മറുപടി.
ഫൈനലില് പ്രത്യേക വിജയലക്ഷ്യം മുന്കൂട്ടി കണ്ടല്ല ഗ്രൗണ്ടിലിറങ്ങുകയെന്നും വിക്കറ്റിന്റെ സാഹചര്യം അനുസരിച്ച് കളിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു. തന്റെ സ്ട്രൈക്ക് റേറ്റിലെ ഇടിവിനെക്കുറിച്ചോ വരുൺ ചക്രവർത്തിയുടെ ഫോമിനെക്കുറിച്ചോ തനിക്ക് ആശങ്കയില്ലെന്നും വരുൺ ഇപ്പോഴും ലോക ഒന്നാം നമ്പർ ബൗളറാണെന്നും സൂര്യ വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡ് വിജയം നേടുമെന്ന് മിച്ചൽ സാന്റ്നർ. ഇത്തവണ ന്യൂസിലൻഡ് ചരിത്രം കുറിക്കുമെന്നും സാന്റ്നർ അവകാശപ്പെട്ടു. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലായിരുന്നു സാന്റ്നറുടെ പ്രതികരണം.
"അഹമ്മദാബാദ് ഇന്ത്യൻ ആരാധകരെ കൊണ്ട് നിറയുമെന്ന് ഞങ്ങൾക്കറിയാം. ആ നീലകടലിനെ നിശബ്ദരാക്കും ഞങ്ങൾ. മുന്പ് ഓസീസ് അത് ചെയ്തതാണ്. അതുപോലെ ഞങ്ങളും ചെയ്യും.'-സാന്റ്നർ അവകാശപ്പെട്ടു.
"ഹോം ഗ്രൗണ്ടിലെ സമ്മർദം അവർക്കുണ്ടാകും. ഞങ്ങൾക്കതില്ല. മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയെ വീഴ്ത്താനാകുമെന്ന് ഞങ്ങൾക്കറിയാം. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക അത് കാണിച്ചുതന്നിരുന്നു.'-സാന്റ്നർ കൂട്ടിച്ചേർത്തു.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില് ഇന്ത്യയെ അവരുടെ മണ്ണില് നേരിടുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന് ഹാരി ബ്രൂക്ക്. മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില് നടക്കുന്ന ഈ പോരാട്ടത്തെ ആവേശത്തോടെയാണ് തന്റെ ടീം കാണുന്നതെന്നും ബ്രൂക്ക് പറഞ്ഞു.
ഇത്തരം വലിയ വേദികളില് കളിക്കുക എന്നതാണ് ഏതൊരു താരത്തിന്റെയും ലക്ഷ്യമെന്നും ബ്രൂക്ക് കൂട്ടിച്ചേര്ത്തു. കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില് ഏറ്റുമുട്ടിയിരുന്നു.
2022-ല് ഇംഗ്ലണ്ട് വിജയിച്ച് കിരീടം ചൂടിയപ്പോള്, 2024-ല് ഇന്ത്യ പകരം വീട്ടുകയും ലോകകിരീടം ഉയര്ത്തുകയും ചെയ്തു. ഇപ്പോള് മൂന്നാം വട്ടവും സെമിയില് ഇരുടീമുകളും നേര്ക്കുനേര് വരുമ്പോള് പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.
എന്നാൽ ഇന്ത്യയെ തോല്പ്പിക്കാന് ഒരു പെര്ഫെക്റ്റ് ഗെയിം വേണമെന്ന് ഞാന് വിശ്വസിക്കുന്നില്ല. ഈ ടൂര്ണമെന്റിൽ ഞങ്ങള് ജയിച്ച മത്സരങ്ങളൊന്നും അത്ര പൂര്ണാമായിരുന്നില്ല. എന്നിട്ടും ചില മത്സരങ്ങളില് ആധികാരികമായും മറ്റു ചിലതില് കടുപ്പമേറിയ പോരാട്ടത്തിലൂടെയും ജയിക്കാന് ഞങ്ങള്ക്ക് സാധിച്ചു. ടീമിലെ ഒത്തൊരുമയും ആത്മവിശ്വാസവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.'' ബ്രൂക്ക് വ്യക്തമാക്കി.
സെമി ഫൈനലില് ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ബ്രൂക്ക് പറഞ്ഞു. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അത് ഇന്ത്യക്കെതിരായ മത്സരത്തില് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ കടന്ന് ന്യൂസിലൻഡ്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 12.5 ഓവറിൽ മറികടന്നു. ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ടിം സൈഫർട്ടിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ന്യൂസിലൻഡ് അനായാസമായി ലക്ഷ്യം മറികടന്നത്.
33 പന്തിലാണ് ഫിൻ അലൻ സെഞ്ചുറി നേടിയത്. 10 ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഫിൻ അലന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ സെഞ്ചുറിയാണ് ഫിൻ അലൻ ഇന്ന് നേടിയത്.
ടിം സൈഫർട്ട് 58 റൺസാണെടുത്തത്. നാല് ഫോറും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. രചിൻ രവീന്ദ്ര 13 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് റൺസെടുത്തത്. മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണെടുത്തത്.
മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്. യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.